News One Thrissur
Updates

കാരമുക്കിൽ ക്ഷേത്രത്തിൻ്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.

കാഞ്ഞാണി: കാരമുക്ക് പൂതൃക്കോവിൽ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തി പൊളിച്ച് മോഷണം. ചൊവ്വാഴ്ച രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ക്ഷേത്ര നടയിലെയും പുറത്ത് ചുറ്റു മതിലിനോടു ചേർന്ന് സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നാണ് പണം മോഷ്ടിച്ചിട്ടുള്ളത്. സമീപത്ത് നിന്നും മോഷണത്തിനുപയോഗിച്ച കമ്പിപ്പാരകളും ഉപകരണങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി. ഏതാനും ആഴ്ചകൾക്ക് മുൻപ് സമീപത്തെ ത്യക്കുന്നത്ത് ക്ഷേത്രത്തിലും ദണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു.

Related posts

രാധ അന്തരിച്ചു.

Sudheer K

അരിമ്പൂരിൽ പാലിയേറ്റീവ് ദിനാചരണം നടത്തി.

Sudheer K

കടപ്പുറം അഞ്ചങ്ങാടിയിൽ കടൽക്ഷോഭം രൂക്ഷം: കെട്ടിടം തകർന്നുവീണു.

Sudheer K

Leave a Comment

error: Content is protected !!