News One Thrissur
Updates

ഡയറി എഴുതിയില്ല: തൃശ്ശൂരിൽ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മർദ്ധനം

തൃശൂർ: ഡയറി എഴുതിയില്ലെന്ന കാരണം പറഞ്ഞ് തൃശ്ശൂരിൽ അഞ്ച് വയസുകാരനെ തല്ലിച്ചതച്ച് ക്ലാസ് ടീച്ചർ. കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലാണ് സംഭവം. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരുകാൽ മുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ നെടുപുഴ പോലീസ് കേസെടുത്തു. അതേസമയം സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്. സ്‌കൂൾ മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്ന് രക്ഷിതാവ് ആരോപിച്ചു. എന്നാൽ അധ്യാപിക ഒളിവിലാണെന്നാണ് നെടുപുഴ പോലീസ് അറിയിച്ചത്. അധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

Related posts

മനക്കൊടിയിൽ കാറ്റിൽ മരം കടപുഴകി വീണ് വീടിന് വിള്ളൽ. 

Sudheer K

പ്രശസ്ത ഫോട്ടോഗ്രാഫർ ധർമ്മപാലൻ അന്തരിച്ചു.

Sudheer K

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എറവ് കപ്പൽ പള്ളി സന്ദർശിച്ചു. 

Sudheer K

Leave a Comment

error: Content is protected !!