തൃപ്രയാർ: 25- മത് പ്രൊഫഷണൽ നാടകമേള തൃപ്രയാർ നാടകവിരുന്ന് നവംബർ 4 മുതൽ 14 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ അരങ്ങേറും.ഈ വർഷത്തെ 11 പുതിയ നാടകങ്ങളാണ് നാടകവിരുന്നിൽ അരങ്ങേറുന്നത്. ആദ്യദിവസമായ നവംബർ നാലിന് തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള’, അഞ്ചിന് ചിറയിൻകീഴ് അനുഗ്രഹയുടെ ‘ചിത്തിര’ ആറിന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’ ഏഴിന് തിരുവനന്തപുരം നവോദയയുടെ ‘കലുങ്ക് ‘എട്ടിന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം 9ന് കോഴിക്കോട് രംഗഭാഷയുടെ ‘മിഠായിത്തെരുവ് ‘പത്തിന് തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ’ 11ന് വള്ളുവനാട് ബ്രഹ്മയുടെ ‘വാഴ് വ്വെ മായം’ 12ന് ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’ 13ന് കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം’ സമാപന ദിവസമായ നവംബർ 14ന് ചങ്ങനാശ്ശേരി അണിയറയുടെ ഡ്രാക്കുള എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത് എല്ലാദിവസവും വൈകിട്ട് ഏഴുമണിക്കാണ് നാടകാവതരണം നാടകവിരുന്നിന്റെ പ്രവേശനപ്പാസ് ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്നാത്ത് അർച്ചന സദാശിവന് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ നാടകവിരുന്ന് ജനറൽ കൺവീനർ കെ.വി. രാമകൃഷ്ണൻ, പബ്ലിസിറ്റി ചെയർമാൻ കെ. ആർ .മധു കൺവീനർ കെ. ആർ. ബിജു, പ്രവീൺ കെ.പി തുടങ്ങിയവർ പങ്കെടുത്തു. നാടകവിരുന്ന് പ്രവേശന പാസ് കാണികൾക്ക് തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോമിലെ നാടകവിരുന്ന് സംഘാടക സമിതി ഓഫീസിൽ നിന്നും ലഭിക്കും.
previous post