News One Thrissur
Updates

പാവറട്ടിയിലെ ഡെകെയർ സ്ഥാപനത്തിൽ വെച്ച് നാലും ഏഴും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച നടത്തിപ്പുകാരൻ അറസ്റ്റിൽ

പാവറട്ടി: ഡെകെയർ സ്ഥാപനത്തിൽ മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയയസ്സും ഉള്ള പെൺകുട്ടികളെ സ്ഥാപനത്തിൽ വെച്ച് പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ച ഡെകെയർ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ. പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബു (54)വിനെയാണ് പാവറട്ടി പോലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവങ്ങളിൽ തനിക്കെതിരെ പോലീസ് കേസായതറിഞ്ഞ് പ്രതി ഒളിവിൽ പോകുകയും പീന്നീട് പുതുക്കാട് വെച്ച് ആത്മഹത്യായ്ക്ക് ശ്രമിക്കുകയും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു. അന്വോഷണ സംഘത്തിൽ സബ് വൈശാഖ്.ഡി, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ പോലീസുകാരായ ജയകൃഷ്ണൻ,പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related posts

കാഞ്ഞാണിയിൽ രോഗിയുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞ് സ്വകാര്യ ബസ്സുകൾ; ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് അന്തിക്കാട് പോലീസ്

Sudheer K

തൃശൂരിൽ കെ.മുരളീധരൻ യുഡി എഫ് സ്ഥാനാർത്ഥിയായേക്കും

Sudheer K

മുറ്റിച്ചൂർ പാലത്തിൽ നിന്നും ചാടിയ യുവതിയെ രക്ഷപ്പെടുത്തി. 

Sudheer K

Leave a Comment

error: Content is protected !!