News One Thrissur
Updates

വലപ്പാട് ഉപജില്ല കായികമേളയ്ക്ക് തുടക്കമായി

വലപ്പാട്: പതിനാലാമത് ഉപജില്ല കായികമേള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം മഞ്ചുള്ള അരുണൻ ദീപശിഖ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ഇ.പി. അജയഘോഷ്അധ്യക്ഷത വഹിച്ചു. വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ.വി. അമ്പിളി പതാക ഉയർത്തി.തളിക്കുളം ബിപിസി. ടി.വി ചിത്രകുമാർ, വിദ്യഭ്യാസ വികസന സമിതി ജനറൽ കൺവീനർ ടി. ആർ. രാഗേഷ് എന്നിവർ സംസാരിച്ചു.

എസ്.ഡി. എസ്. ജി.എ. സെക്രട്ടറി കെ ജെ പ്രേംകുമാർ സ്വാഗതവും, റിസപ്ഷൻ കമ്മിറ്റി കൺവീനർ പ്രത്യുഷ് നന്ദിയും പറഞ്ഞു. കായികമേളയ്ക്ക് മുന്നോടിയായി നടന്ന
മാർച്ച് പാസ്റ്റിന് പെരിഞ്ഞനം ആർ.എം. വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ബാൻഡ് വാദ്യം ഒരുക്കി. അത്‌ലറ്റിക് ജില്ലാ ചാമ്പ്യൻ മുഹമ്മദ് നസീം ദീപശിഖയേന്തി. വികസന സമിതി ഭാരവാഹികളായ എ.എ. ജാഫർ, സി.കെ. ബിജോയ്, ശ്രീജ മൗസമി എന്നിവർ സന്നിഹിതരായിരുന്നു.

Related posts

നെൽകൃഷി ആരംഭിക്കുന്നതിന് മുന്നോടിയായി അന്തിക്കാട്ടെ കർഷകർക്ക് ക്ലാസ്. 

Sudheer K

തൃശൂർ വെസ്റ്റ് ഉപജില്ല കേരള സ്കൂൾ കലോത്സവം 2024 നവംബർ 12 മുതൽ 15 വരെ അന്തിക്കാട്; സംഘാടക സമിതി രൂപീകരിച്ചു

Sudheer K

നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!