തൃപ്രയാർ: പാലത്തിൽ പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം നാട്ടിക അഗ്നിരക്ഷാ സേന കണ്ടെടുത്തു. കാഞ്ഞാണി കാക്കനാട്ട് കുഞ്ഞക്കൻ മകൻ ഹരിദാസൻ (63) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30നാണ് ഇദ്ദേഹം പുഴയിലേക്ക് ചാടുന്നത് സമീപത്തുള്ളവർ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ ഫയർ ഫോഴ്‌സെത്തി തിരച്ചിൽ നടത്തി. പിന്നീട് പാലത്തിന് തെക്കുവശത്തുനിന്നും മൃതദേഹം കണ്ടെത്തി. പഴുവിലിൽ സ്റ്റേഷനറികട നടത്തിവരികയായിരുന്നു ഹരിദാസൻ. സംസ്കാരം ഇന്ന് വൈകീട്ട് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
previous post