പാവറട്ടി: പതിനാല് വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. ചാവക്കാട് മണത്തല ചിന്നാരിൽ മുഹമ്മദ് സഫാൻ(22) നെയാണ് പാവറട്ടി പോലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഡി. വൈശാഖ്. സജീവ്, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ പോലീസുകാരായ ജയകൃഷ്ണൻ,പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.