തൃപ്രയാർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എംഎസ്സി സൂവോളജി പരീക്ഷയിൽ ഒന്നും മൂന്നും എട്ടും ഒമ്പതും റാങ്കുകൾ നേടി നാട്ടിക ശ്രീനാരായണ കോളേജ്. ആദ്യ പത്ത് റാങ്കുകാരുടെ പട്ടികയാണ് യൂണിവേഴ്സിറ്റി പുറത്ത് വിടുന്നത്. ഇതിൽ ശ്രീനാരായണ കോളേജിലെ എം.കെ. മേഘക്കാണ് ഒന്നാം റാങ്ക്. എസ്. സ്വാതി മൂന്നാം റാങ്കും ഗാഥ പുഷ്പാകരൻ എട്ടാം റാങ്കും കെ.ഷഫീഖ ഒമ്പതാം റാങ്കും നേടി.