പഴുവിൽ: കിഴുപ്പിളളിക്കര സ്വദേശിയെ ഷാർജയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര വലിയ പാലത്തിനു സമീപം ഞൊണ്ടത്തുപറമ്പിൽ പരേതനായ സെയ്തുമുഹമ്മദിൻ്റെ മകൻ നൗഷാദ് (55) ആണ് താമസിക്കുന്ന റൂമിനു സമീപത്തെ പാർക്കിൽ കാറിനുള്ളിൽ മരിച്ചനിലയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.. ഷാർജയിൽ സെയിൽസ് കം ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.. ഭാര്യ: ജാൻമിൻ , മക്കൾ: സന നസ്റിൻ (എ സി സി എ വിദ്യാർത്ഥി എറണാകുളം), സിയാൻ ( പ്ലസ് വൺ വിദ്യാർത്ഥി ), സിയാൻ (4-ാം ക്ലാസ് വിദ്യാർത്ഥി). സഹോദരങ്ങൾ: മുഹമ്മദ് ദുബായ്) ഹംസ, ഷാഫി, ഷിബു (ഇരുവരും ഷാർജ ), റംലത്ത്, ഉമൈറ.