News One Thrissur
Updates

വാടാനപ്പള്ളിയിൽ കടലാക്രമണം: 50 ഓളം വീടുകളിൽ വെള്ളം കയറി.

വാടാനപ്പള്ളി: വാടാനപ്പള്ളി, ഗണേശമംഗലം, പൊക്കാഞ്ചേരി ബീച്ചുകളിൽ കടലാക്രമണം. 50 ഓളം വീടുകൾ വെള്ളത്തിലായി. ഒരു വീടിന്റെ മേൽക്കൂര തകർന്നു. ഒട്ടേറെ തെങ്ങുകൾ കട പുഴകി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും വൈകീട്ടുമാണ് കടലാക്രമണം രൂക്ഷമായത്. അറക്കവീട്ടിൽ മറിയയുടെ വീടിനാണ് നാശം ഉണ്ടായത്. വാടാനപ്പള്ളി പഞ്ചായത്തിലെ ഒന്ന്, 17, 18 വാർഡുകളിലാണ് കടലാക്രമണം. കടൽ ഭിത്തി തകർത്താണ് നിരയടിച്ച് വെള്ളം കരയിലേക്ക് കയറിയത്. സിവാൾ റോഡും ഒലിച്ചുപോയി. വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞുപോയി. ബന്ധുക്കളുടെ വീടുകളിലേക്കാണ് മാറിയത്. കുടിവെള്ളം മലിനമായതുമൂലം ദുരിതം ഇരട്ടിയായി. ഫസൽ നഗർ, സൈനുദ്ദീൻ നഗർ, സൗഹൃദ നഗർ, തക്ഷശില പരിസരം, എ.കെ.ജി. നഗർ എന്നിവിടങ്ങളിലാണ് വലിയതോതിൽ കടലേറ്റമുണ്ടായത്.

വീട്ടുകാർക്ക് അവശ്യസാധനങ്ങൾ മാറ്റാനുള്ള സമയം ലഭിക്കുന്നതിന് മുമ്പേ വെള്ളമുയർന്നു. ഇനിയും കടലാക്രമണം രൂക്ഷമായാൽ വീടുകൾ തകരുമെന്ന അവസ്ഥയാണ്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ചാലുകീറി വെള്ളം തോട്ടിലേക്ക് ഒഴുക്കി വിട്ടു. നിരന്തരമായുണ്ടാകുന്ന കടലേറ്റം പ്രതിരോധിക്കാനായി അധികൃതർ കാര്യക്ഷമമായി ഇടപെടണമെന്ന് പഞ്ചായത്തംഗങ്ങളായ നൗഫൽ, രേഖ അശോകൻ എന്നിവർ ആവശ്യപ്പെട്ടു. നിരവധി റോഡുകളും കുടിവെള്ള പൈപ്പ്‌ലൈനുകളും തകർന്നു. അടിയന്തരമായി കുടിവെള്ള മെത്തിക്കാനുള്ള സൗകര്യം ഏർപ്പാടാക്കണമെന്നും ഇവർ ആവശ്യപ്പെടു. വിവരമറിഞ്ഞ് വാടാനപ്പളളി വില്ലേജ് ഓഫിസറും സ്ഥലത്തെത്തിയിരുന്നു.

Related posts

കോൺഗ്രസ്‌ ക്ഷീണിക്കുമ്പോൾ രാജ്യത്ത് ഭിന്നിപ്പ് ശക്തിപ്പെടുന്നു: വി.ടി. ബലറാം 

Sudheer K

ഗിരീഷ് അന്തരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ കേരളോത്സവത്തിന് തുടക്കം.

Sudheer K

Leave a Comment

error: Content is protected !!