News One Thrissur
Updates

ഓട്ടൻതുള്ളലിന് സ്കോട്ട്ലാൻഡിലെ ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരം; അഭിമാനമായി മണലൂർ ഗോപിനാഥ്.

അന്തിക്കാട്: കേരളത്തിന്റെ തനതു കലയായ ഓട്ടൻതുള്ളലിന് സ്കോട്ട്ലാൻഡിലെ ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരം. തൃശൂർ സ്വദേശി മണലൂർ ഗോപിനാഥിന്റെ ” തുള്ളൽക്കലയിലെ സാധ്യതകൾ” എന്ന പ്രബന്ധം അംഗീകരിച്ച യൂണിവേഴ്സിറ്റി സ്വന്തം നിലക്ക് ഗ്രീസിലെ ആതെൻസിൽ നടക്കുന്ന വേൾഡ് അലയൻസ് ഓഫ് ആർട്സ് ഉച്ചകോടിയിൽ ഇത്തവണ ഓട്ടൻതുള്ളൽ കലാരൂപത്തെ പരിചയപ്പെടുത്തും. പുറം രാജ്യങ്ങളിലും ഓട്ടൻ തുള്ളൽ കലാരൂപത്തിന് ബഹുമതി നേടിക്കൊടുത്ത മണലൂർ ഗോപിനാഥിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണനും ആശംസിച്ചു. മൂന്നര പതിറ്റാണ്ടായി ഓട്ടൻതുള്ളൽ കലാകാരനായ റിട്ട. എസ് ഐ കൂടിയായ മണലൂർ ഗോപിനാഥ് “തുള്ളൽക്കലയിലെ സാധ്യതകൾ” എന്ന പ്രബന്ധം കഴിഞ്ഞ മാസം (സെപ്തം.) 2 ന് സ്കോട്ട്ലാൻഡിലെ ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയിൽ അവതരിപ്പിച്ചു. സെനറ്റ് മെമ്പർമാരുടെയും ഗവേഷണ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ഓട്ടൻതുള്ളലും അവതരിപ്പിച്ചു.

മലയാളത്തിന്റെ തനതു കലക്ക് മുന്നിൽ ആസ്വാദകരുടെ മനം നിറഞ്ഞു. ഗ്ലാസ്സ്‌ഗോ യൂണിവേഴ്സിറ്റി ഓട്ടൻതുള്ളലിനെ സ്വീകരിക്കുന്നതായി അംഗീകരിച്ച് സർട്ടിഫിക്കറ്റും നൽകി. തുടർന്ന് ഒക്ടോബർ 17 ന് ഗ്രീസിലെ ആതെൻസിൽ നടക്കുന്ന വേൾഡ് അലയൻസ് ഓഫ് ആർട്സ് ഉച്ചകോടിയിൽ കേരളത്തിന്റെ വിശിഷ്ട കലാരൂപമായ ഓട്ടൻതുള്ളൽ ദൃശ്യാവിഷ്കാരങ്ങൾ അടങ്ങുന്ന പ്രബന്ധമായി അവതരിപ്പിക്കാൻ പോകുന്നത് സ്‌കോട്ട്ലാൻഡിലെ ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയാണ് എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഓട്ടൻതുള്ളൽ കലാരൂപം വരുംതലമുറക്ക് കൂടി തനത് പ്രൗഢിയോടെ അഭ്യസിപ്പിക്കാൻ തന്റെ വീടിനോട് ചേർന്ന് കൂത്തമ്പലം നിർമിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന വ്യക്തിയാണ് മണലൂർ ഗോപിനാഥ്. ഓട്ടംതുള്ളലിനെ പുറം രാജ്യങ്ങളിലെ ജനതയ്ക്ക് മുൻപിലും പരിചയപ്പെടുത്താൻ മണലൂർ ഗോപിനാഥിന് കഴിഞ്ഞെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ പറഞ്ഞു.

Related posts

ശാന്ത അന്തരിച്ചു. 

Sudheer K

വാടാനപ്പള്ളിയിൽ രണ്ടിടത്ത് വാഹനാപകടം: 9 പേർക്ക് പരിക്ക്.

Sudheer K

പഴുവിലിൽ അറബിക് ജോതിഷത്തിന്റെ മറവിൽ പീഡനം; പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!