തൃപ്രയാർ: കണ്ണൂർ എഡിഎം നവീൻ ആത്മഹത്യ ചെയ ചെയ്ത സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസ്എടുക്കണമെന്നും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിൽ തൃപ്രയാർ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി വി.ആർ വിജയൻ, കോണ്ഗ്രസ്സ് നേതാക്കൻമാരായ ഹിറോഷ് ത്രിവേണി, എ.എൻ. സിന്ധ പ്രസാദ്, പി.എം. സിദ്ധിഖ്, പി.എസ്.സുൽഫിക്കർ, കെ.ബി. രാജീവ്, എം.കെ.ചന്ദ്രൻ. ഗഫൂർ തളിക്കുളം. വി.കെ.മോഹനൻ, പി.വിനു, സി.വി. വികാസ്, സി.വി. ഗിരി, ടി.വി. ഷൈൻ, എ.ആർ. അറുമുഖൻ, സന്ത്യാ ഷാജി. രഹ്‌നബിനേഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
next post