News One Thrissur
Updates

പഴുന്നാന മഹല്ല് ജുമാമസ്‌ജിദിന് കീഴിലെ മഖാമിൽ മോഷണം; പ്രതി അറസ്റ്റിൽ.

കുന്നംകുളം: പഴുന്നാന മഹല്ല് ജുമാമസ്‌ജിദിന് കീഴിലുള്ള ഷെയ്‌ഖ് യൂസഫ് അൽ ഖാദിരി മഖാമിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് പൂനൂർ ഉണ്ണികുളം സ്വദേശി കക്കാട്ടുമൽ വീട്ടിൽ മുജീബിനെ(41)യാണ് കേസിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്. 40 ഓളം മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. മോഷണം നടത്തിയ മഖാമിലും, പള്ളിയിലും കുന്നംകുളം സബ് ഇൻസ്പെക്ടർ രാജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തി.

Related posts

അന്തിക്കാട് റോഡുകൾ തകർന്ന് യാത്രാ ദുരിതം

Sudheer K

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍.

Sudheer K

ആലിസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!