കൊടുങ്ങല്ലൂർ: ദേശീയപാത 66ൻ്റെ വികസന പ്രവർത്തനത്തിൻ്റെ മറവിൽ കൊടുങ്ങല്ലൂരിൽ ഡി.വൈ.എസ്.പി ഓഫീസ് ജംഗ്ഷനിലെ റോഡ് അടക്കുന്നതിൽ പ്രതിഷേധിച്ച് എലിവേറ്റഡ് ഹൈവെ കർമ്മസമിതി ഈ മാസം 25 ന് ഹർത്താൽ ആചരിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, സംഘടനകളുടെയും പിന്തുണയോടെയാണ് ജനകീയ ഹർത്താൽ ആചരിക്കുകയെന്ന് എലിവേറ്റഡ് ഹൈവെ കർമ്മസമിതി അറിയിച്ചു. ഭരണി നാളുകളിൽ ഭക്തർ ഉപയോഗി ക്കുന്ന പൈതൃക പാത അടച്ചു കെട്ടുകയും നഗരത്തെ വടക്ക് ഭാഗത്തേക്ക് പറിച്ചു മാറ്റുകയുമാണ് ദേശീയ പാത അധികൃതർ ചെയ്യുന്നതെന്ന് കർമ്മസമിതി കുറ്റപ്പെടുത്തി.റോഡ് അടക്കുന്നതിനെതിരെ കഴിഞ്ഞ മുന്നൂറിലധികം ദിവസങ്ങളായി എലിവേറ്റഡ് ഹൈവെ കർമ്മസമിതിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ സമരം നടത്തി വരികയാണ്.
previous post