മുല്ലശ്ശേരി: മുല്ലശ്ശേരി ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവം പാടൂർ അലീമുൽ ഇസ് ലാം ഹയർ സെക്കൻ്ററി സ്കൂളിൽ തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ 42 വിദ്യാലയങ്ങളിൽ നിന്നായി 1400 ൽ പരം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച്ച ആരംഭിച്ച ശാസ്ത്രോത്സവത്തിൽ 700 വിദ്യാർഥികളാണ് മാറ്റുരച്ചത്. ഗണിത ശാസ്ത്ര മേള, പ്രവൃത്തി പരിചയ മേള, ഐടി മേള, എന്നീ 3 മേളകളാണ് ആദ്യ ദിനം നടന്നത്. സമാപന ദിവസമായ വ്യാഴം – ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്ര മേളയും നടക്കും. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു.
വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുംതാസ് റസാഖ് അധ്യക്ഷയായി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചപ്പൻ വടക്കൻ, പാവറട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എം.എം. റജീന എന്നിവർ മുഖ്യാതിഥികളായി. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആൻറണി മുഖ്യപ്രഭാഷണം നിർവഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഷാജു അമ്പലത്ത്, എ.ടി. അബ്ദുൽ മജീദ്, വാസന്തി ആനന്ദൻ, ഗ്രേസി ജേക്കബ്, കെ.എ. സതീഷ്, മിനി ലിയോ, അഷ്റഫ് തങ്ങൾ, എ.കെ. വിമല, സിബി ജോൺസൺ, പി.എസ്. ഷൈജു മുല്ലശ്ശേരി ബിപിസി എം. ലത, ആർ.എച്ച്. ഹാരിസ്, ടി.യു. ജയ്സൺ, കെ.ജെ. ബാബു, അധ്യാപക സംഘടന പ്രതിനിധികളായ ആന്റോ പോള്‍, ബോബി ജോസ്,മുഹ്സിൻ പാടൂർ, പി.എ. ജാബിർ, ആർ.എ. ആബിദ, ജിന രാമകൃഷ്ണൻ, സി. രാധാകൃഷ്ണൻ, മുല്ലശ്ശേരി ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഷീബ ചാക്കോ.എന്നിൽ സംസാരിച്ചു.