തളിക്കുളം: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കും എതിരെ ആർ എംപിഐ തളിക്കുളം ലോക്കൽ കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം മോചിത മോഹനൻ സമരം ഉദ്ഘാടനം ചെയ്തു. യഥാസമയം ശരിയായ ചികിത്സ ലഭിക്കേണ്ടത് രോഗികളുടെ അവകാശമാണെന്നും അത് നൽകുന്നതിന് പകരം ധിക്കാരത്തോടെ പെരുമാറുകയും മരുന്നു തെറ്റി കുറിച്ചു കൊടുക്കുകയും ചെയ്യുന്ന ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മോചിത മോഹനൻ പറഞ്ഞു. ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് എൻ.എ. സഫീർ അധ്യക്ഷനായി. മേഖലാ കമ്മിറ്റി സെക്രട്ടറി കെ.എസ്. ബിനോജ്, ബിനി ഹോചിമിൻ, പി.പി. പ്രിയരാജ്, പി.ബി. രഘുനാഥൻ, എം.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു. വി.പി. രഞ്ജിത്ത്, കെ.ആർ.പ്രസന്നൻ, ടി.വി. ഷൈൻ, കെ.വി. അനിൽ, മിഥുൻ സി മോഹൻ, കെ.കെ. ജയസേനൻ, കണ്ണൻ തിരുവാടത്ത്, ടി.എസ്. പ്രകാശൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
previous post
next post