പുത്തൻപീടിക: സെന്റ് ആന്റണീസ് പള്ളിയിൽ പരിശുദ്ധ മംഗള മാതാവിന്റെ 20-ാം മത് ഊട്ടുതിരുനാളിന് കൊടിയേറി.ഒക്ടോബർ 27 ഞായറാഴ്ചയാണ് തിരുനാൾ. വൈകീട്ട് ആറിന് നടന്ന ദിവ്യബലിക്കുശേഷം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടിയേറ്റം നിർവഹിച്ചു. ഇടവക വികാരി റവ ഫാ. ജോസഫ് മുരിങ്ങാത്തേരി, അസി.വികാരി ഫാ. ജോബിഷ് പാണ്ടിയാ മാക്കൽ, കൈക്കാരൻ മാരായ ആൽഡ്രിൻ ജോസ്, ജോസഫ് എ.സി, ജോജി മാളിയേക്കൽ, സണ്ണി കുരുതുകുളങ്ങര,ജനറൽ കൺവീനർ ജിയോ കെ മാത്യു, കൺവീനർമാരായ സൈമൺ കെഎ ( ഫിനാൻസ് ),ലൂയീസ് താണിക്കൽ ( സജീകരണം), ആന്റോ തൊറയൻ ( പബ്ലിസിറ്റി), ടി.ജെ. ആന്റണി (കലവറ), ഡെന്നി ചിറമ്മൽ ( പാർസൽ), വർഗ്ഗീസ് കെ.എ (വളണ്ടിയർ), വിൻസെന്റ് സി.സി ( നേർച്ച ), ലിറ്റർ ജി പാദുവ സിസ്റ്റേഴ്സ്, ഫ്ലവർ ഏയ്ഞ്ചൽസ്, ജോ കൺവീനർമാർ പോൾ പി.എ, ജോസഫ് സി.സി, സോണി ചിറമ്മൽ, നിജോ ചിറയത്ത്, ജോജി മാളിയേക്കൽ, ഫ്രാൻസിസ് കെ.വി, ആന്റണി ഐനിക്കൽ, ജോഷി ചിറയത്ത്, ഷാലി ഫ്രാൻസിസ്, ജെസ്സി വർഗ്ഗീസ്, പ്രസി മഞ്ഞളി, ലിന്റോ കെ.എ, ആനി ജോയ്, ജെസ്സി ദേവസി, ഡേവിസ് പി.പി, വർഗ്ഗീസ്.കെ.എ, അന്തോണി.പി.ഒ, ഡേവീസ് തച്ചിൽ, ലിസി ജോസ്, അൽഫോൺസ അബ്രാഹം എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ഒക്ടോബർ 31 വരെ എല്ലാ ദിവസവും രാവിലെ ദിവ്യബലിക്ക് ശേഷം അഖണ്ഡ ജപമാലയും വൈകീട്ട് 6 ന് ദിവ്യബലിയും, അഖണ്ഡ ജപമാല സമാപനവും നടക്കും.
previous post