News One Thrissur
Updates

മുല്ലശ്ശേരി ഉപ ജില്ല ശാസ്ത്രോത്സവം സമാപിച്ചു.

മുല്ലശ്ശേരി: 2 ദിവസങ്ങളിലായി പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന മുല്ലശ്ശേരി ഉപ ജില്ല ശാസ്ത്രോത്സവം സമാപിച്ചു. 42 സ്കൂളുകളിൽ നിന്നായി 1400 ൽ പരം ശാസ്ത്ര പ്രതിഭകൾ മത്സരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചപ്പൻ വടക്കൻ ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.ടി. അബ്ദുൽ മജീദ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ : വി.എം. മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ സ്കൂളുകളും പോയിൻ്റ് നിലയും താഴെ: ഐ ടി മേളയിൽ സെൻറ് ജോസഫ് എച്ച്എസ്എസ് പാവറട്ടി (121 പോയിൻറ് ), ജിഎച്ച്എസ്എസ് മുല്ലശ്ശേരി (88).ഗണിത ശാസ്ത്ര മേളയിൽ സെൻറ് ജോസഫ് എച്ച്എസ്എസ് പാവറട്ടി (116) ജിഎച്ച്എസ്എസ് മുല്ലശ്ശേരി(58) ശാസ്ത്ര മേളയിൽ സെൻറ് ജോസഫ് എച്ച്സ്എസ് പാവറട്ടി  ( 93), സികെസിജിഎച്ച്എസ് പാവറട്ടി (72)പ്രവൃത്തി പരിചയ മേളയിൽ സെൻറ് ജോസഫ് എച്ച്എസ്എസ് പാവറട്ടി ( 110) എംഎഎസ്എംഎച്ച്എസ്എസ് വെന്മേനാട് (60)സാമൂഹ്യ ശാസ്ത്ര മേളയിൽ സെൻറ് ജോസഫ് എച്ച് എസ് എസ് പാവറട്ടി (102), സികെസിജിഎച്ച്എസ് പാവറട്ടി (70) സമാപന സമ്മേളനത്തിൽ മുല്ലശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഷീബ ചാക്കോ ഫലപ്രഖ്യാപനം നടത്തി.

വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുംതാസ് റസാഖ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഇ.വി. പ്രഭീഷ്, ഷാജു അമ്പലത്ത് വീട്ടിൽ, ലീന ശ്രീകുമാർ, ചെറുപുഷ്പം ജോണി, ഗ്രേസി ജേക്കബ്, മിനി ബാബു, ബസിജ ബിജേഷ്, കെ.വി. ഓമന,ജനറൽ കൺവീനർ ഇ.വി. നൗഷിയ, സി.വി. സുഭാഷ്,  ടി.യു. ജൈസൺ, സി. രാധാകൃഷ്ണൻ, കെ.ജെ. ബാബു, ഹെഡ് മിസ്ട്രസ് വി.സി. ബോസ്, പിടിഎ പ്രസിഡണ്ട് ആർ.എച്ച്. ഹാരിസ്, അസ്മ ഷക്കീർ, എ.എസ്.  രാജു, കെ.കെ. ചിത്രമോൾ, മുഹ്സിൻ പാടൂർ, ജോഇമ്മാനുവൽ എന്നിവർ സംസാരിച്ചു.

Related posts

ത​ളി​ക്കു​ള​ത്ത് ക​ർ​ഷ​ക ച​ന്ത ആ​രം​ഭി​ച്ചു

Sudheer K

തൃശൂർ – തൃപ്രയാർ, തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടുകളിൽ ഇന്നും സ്വകാര്യ ബസ് സമരം.

Sudheer K

ബി.എസ്. ശക്തീധരൻ സി.പി.എം കയ്‌പമംഗലം ലോക്കൽ സെക്രട്ടറി

Sudheer K

Leave a Comment

error: Content is protected !!