അരിമ്പൂർ: അരിമ്പൂർ ഗവ.യുപി സ്കൂളിൽ കുട്ടികൾക്കായി ജൂഡോ പരിശീലന ക്യാമ്പ് ആരംഭിച്ചു. അരിമ്പൂർ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥികൾക്കായി ജൂഡോ പരിശീലന ക്യാമ്പിന് സംഘടിപ്പിച്ചത്. റൈസിങ്ങ് റഡോറി എന്ന പേരിൽ ആരംഭിച്ച ക്യാമ്പ് അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. ഈ അക്കാദമിക വർഷം മുഴുവനും കുട്ടികൾക്ക് പരിശീലനം ലഭിക്കുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. മുല്ലശ്ശേരി ജൂഡോ അക്കാദമിയുടെ കീഴിലുള്ള ജൂഡോ വിദ്യാർത്ഥികളുടെ പ്രകടനങ്ങളും ഉദ്ഘാടത്തിൻ്റെ ഭാഗമായി അരങ്ങേറി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജീഷ് സി.ജി. അധ്യക്ഷനായി. കേരള ജൂഡോ അസോസിയേഷൻ ടെക്നിക്കൽ സെക്രട്ടറി ജോയ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ഹരിദാസ് ബാബു, സി.സി. വർഗീസ്, പ്രധാനാധ്യാപിക സി.ജി. ഷാലി കാതറിൻ, മാതൃസംഘം പ്രസിഡൻ്റ് ശ്രുതി വിനിദാസ്, എസ്എംസി ചെയർമാൻ ടി.പി. ഷിജു, സ്കൂൾ ലീഡർ അതിഥി, പിടിഎ പ്രസിഡൻ്റ് വി.എം. നിഖിൽ, പിടിഎ വൈസ് പ്രസിഡൻ്റ് ജയ ശരവണൻ എന്നിവർ സംസാരിച്ചു.
previous post
next post