News One Thrissur
Updates

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരിയില്‍ വീട്ടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി.വീ-വൺ‍ നഗറില്‍ നാട്ടുവള്ളി വീട്ടില്‍ ശശിധരന്റെ ഭാര്യ മാലതി (73), മകന്‍ സുജീഷ് (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഒന്നിലേറെ ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ദുര്‍ഗന്ധം ഉയര്‍ന്നതിന് തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ച അടിസ്ഥാനത്തില്‍ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇവർ ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സുജീഷിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. നേരത്തേ വിദേശത്തായിരുന്നു. ആറുവര്‍ഷമായി നാട്ടിലുണ്ട്. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പോലീസ് കരുതുന്നത്.

Related posts

തൃപ്രയാർ കിഴക്കേനടയിൽ പാലത്തോട് ചേർന്നുള്ള നാടൻ പൊട്ടുവെള്ളരി വിൽപ്പനക്കടയിൽ മോഷണം.

Sudheer K

നിക്ഷേപത്തിൻ്റെ മറവിൽ ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത രണ്ട് പേർ തൃശ്ശൂരിൽ പിടിയിൽ

Sudheer K

സിപിഐഎം മണലൂർ ഏരിയ സമ്മേളനം ഡിസംബർ 20 മുതൽ 23 വരെ പാവറട്ടിയിൽ.

Sudheer K

Leave a Comment

error: Content is protected !!