News One Thrissur
Updates

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും അസിസ്റ്റന്റു്റും പിടിയിൽ

തൃശൂർ: അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. ഒല്ലൂക്കര വില്ലേജ് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ മുറ്റിച്ചൂർ പടിയം സ്വദേശി ചോരങ്ങത്ത് പ്രസാദ്, വില്ലേജ് അസിസ്റ്റന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.

 

പോലീസ് പിടികൂടിയ മണ്ണുമാന്തി യന്ത്രം വിട്ടു കൊടുക്കാൻ ഭൂമിയുടെ തരം സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് കൈക്കൂലി വാങ്ങിയത്. ഇവർ അഞ്ച് ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെ ട്ടതെന്നാണ് വിവരം. ഇപ്പോൾ പിടിയിലായ പ്രസാദ് താന്ന്യം വില്ലേജ് ഓഫീസിൽ ജോലി ചെയ്ത സമയത്തും നിരവധി ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്.

Related posts

തളിക്കുളം സുനാമി പുനരധിവാസ ഉന്നതിയിൽ വി​ള്ള​ലു​ണ്ടാ​യ വീ​ടു​ക​ൾ​ക്ക് മേ​ൽ​ക്കൂ​ര സ്ഥാ​പി​ക്കും -ക​ല​ക്ട​ർ

Sudheer K

രോഗിയുടെ സ്വര്‍ണം മോഷ്ടിച്ച കൂട്ടിരിപ്പുകാരി പിടിയിൽ. 

Sudheer K

എറവ് ആറാം കല്ലിൽ അപകടം: അന്തിക്കാട് സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു; ഒരാളുടെ വിരൽ നഷ്ടപ്പെട്ടു

Sudheer K

Leave a Comment

error: Content is protected !!