പാലക്കാട്: വാൽപ്പാറയിൽ ആറു വയസ്സുകാരിയെ പുലി കടിച്ചുകൊന്നു. വാൽപ്പാറയിലെ ഉഴമല മറ്റം എസ്റ്റേറ്റ് തേയില തോട്ടത്തിലെ ജീവനക്കാരായ ജാർഖണ്ഡ് സ്വദേശികളായ അനുൽ അൻസാരിയുടെയും നാസിരൻ ഖാട്ടുവിൻ്റെയും മകളായ ആറു വയസ്സുകാരി അപ്സർ കാത്തൂർ ആണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർ വീടിനടുത്തുള്ള തേയില തോട്ടത്തിൽ ജോലിക്ക് പോയപ്പോൾ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അബ്സർ കാത്തുനെ പുലി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ശബ്ദം കേട്ട് തൊഴിലാളികളും പെൺകുട്ടിയുടെ രക്ഷിതാക്കളും തിരച്ചിൽ നടത്തുന്നതിനിടെ കുഞ്ഞിന്റെ മൃതദേഹം സമീപത്തെ വനാതിർത്തിയോട് ചേർന്ന് കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.