കണ്ടശ്ശാങ്കടവ്: അരണാട്ടുകരയിൽ നടന്ന തൃശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രോത്സവത്തിൽ കണ്ടശ്ശാങ്കടവ് എസ് .എച്ച്. ഓഫ് മേരീസ് സി.ജി.എച്ച് എസ് ജേതാക്കളായി. രണ്ടുദിവസങ്ങളായി നടന്ന ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനവും യുപി വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രവ്യത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഒന്നാംസ്ഥാനവും യുപി വിഭാഗം രണ്ടാം സ്ഥാനവും നേടി. ഐടി മേളയിൽ യുപി വിഭാഗം രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനവും നേടിക്കൊണ്ട് വിദ്യാലയം മികച്ച വിജയം കരസ്ഥമാക്കി.
previous post
next post