News One Thrissur
Updates

ബസ് യാത്രയ്ക്കിടെ തൃശൂർ സ്വദേശിയുടെ ഒന്നര കിലോഗ്രാം സ്വർണം കവർന്നു

ചങ്ങരംകുളം: ബസ് യാത്രക്കിടെ സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി. തൃശൂർ സ്വദേശി ജിബിൻ എന്ന യാത്രക്കാരൻ്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപെട്ടത്. കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് നിന്നാണ് ഗിരി ബസിൽ കയറിയത്. തൃശൂർ ഭാഗത്തെ സ്വർണ്ണകടയിൽ വിൽപ്പനക്ക് കൊണ്ടുപോയതായിരുന്നു സ്വ‍ർണം. എടപ്പാളിൽ എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് അറിഞ്ഞത്. ചങ്ങരംകുളം പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ഡീക്കൻ ഷിജോ ജോഷി തറയിൽ തിരുപ്പട്ടം സ്വീകരിച്ചു.

Sudheer K

എളവള്ളിയിൽ ഹരിത കർമ്മ സേന അംഗത്തിന് നേരെ ആക്രമണം

Sudheer K

അരിമ്പൂരിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു.

Sudheer K

Leave a Comment

error: Content is protected !!