പെരിഞ്ഞനം: രണ്ട് വർഷം മുമ്പ് കാണാതായ യുവാവിനായി മണ്ണ് കുഴിച്ച് പരിശോധന. പെരിഞ്ഞനം സമിതി ബീച്ചിലുള്ള യുവാവിന്റെ ബന്ധുവീട്ടിലും, പരിസരങ്ങളിലുമാണ് കയ്പമംഗലം പോലീസ് മണ്ണ് കുഴിച്ച് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.
പെരിഞ്ഞനം ബീച്ച് സ്വദേശി ഏറാട്ട് വിശ്വംഭരൻ്റെ മകൻ ബിബീഷ് (39) നെയാണ് 2022 ൽ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇന്ന് പോലീസ് മണ്ണ് മാറ്റി പരിശോധന നടത്തിയത്. അതെ സമയം സംശയാസ്‌പദമായി ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിൻ്റെ ഭാഗമായുള്ള പരിശോധന മാത്രമാണിതെന്നും പോലീസ് പറഞ്ഞു.