തൃപ്രയാർ: അന്തരിച്ച സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ബാല ചന്ദ്രൻ വടക്കേടത്തിന് ജന്മനാട് വിട നൽകി. ജീവിതത്തിൻ്റെ നാനാതുറകളിൽ നിന്നും നൂറുകണക്കിന് പേർ അന്ത്യോപജാരം അർപ്പിക്കാൻ വസതിയിലെത്തിയിരുന്നു. സാഹിത്യ അക്കാദമിയിലും തൃപ്രയാറിലെ വീട്ടിലും പൊതു ദർശനത്തിന് വെച്ച മൃതദേഹം ഞായറാഴ്ച രാവിലെ സംസ്ഥാന സർക്കാറിൻ്റെ ഔദ്യോഗിക ബഹുമതികളോടെയാണ് നാട്ടിക എസ് എൻ ട്രസ്റ്റ് സമീപത്തെ തറവാട്ടുവളപ്പിൽ സംസ്കരിച്ചത്. മകൻ കൃഷ്ണ ചന്ദ്രൻ ചിതയ്ക്ക് തീ കൊളുത്തി. മന്ത്രി ആർ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.സി. മുകുന്ദ്രൻ എംഎൽഎ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, മുൻ എംപി ടി.എൻ. പ്രതാപൻ, ആസാദ് ഗ്രൂപ്പ് എംഡി സി.പി. സ്വാലിഹ്, ലുലു ഗ്രൂപ്പിന് വേണ്ടി എൻ.ബി.സ്വരാജ്, എ.യു. രഘുരാമൻ പണിക്കർ തുടങ്ങി ഒട്ടേറെ പേർ അന്ത്യോപജാരം അർപ്പിക്കാൻ എത്തിയിരുന്നു.
ബാലചന്ദ്രൻ വടക്കേടത്തിന്റെ നിര്യാണത്തിൽ സർവ്വ കക്ഷി അനുശോചിച്ചു.
തൃപ്രയാർ: സാഹിത്യ നിരൂപകനും സാംസ്‌കാരിക നായകനുമായ ബാലചന്ദ്രൻ വടക്കേടത്തിന്റെ നിര്യാണത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. നാട്ടിക എസ്.എൻ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,സാംസ്‌കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ പങ്കെടുത്തു.കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് മുൻ എംപി ടി.എൻ. പ്രതാപൻ, മുൻ എംഎൽഎ പ്രൊഫസർ കെ.യു. അരുണൻ മാസ്റ്റർ, എൻ.ശ്രീകുമാർ,നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ,ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, പത്ര പ്രവർത്തകയൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.വി. വിനീത, കെ.എ. വിശ്വംഭരൻ (സിപിഎം), വി.ഡി. പ്രേമ പ്രസാദ്, കെ.എസ്. സന്ദീപ് (സിപിഐ), കെ.എ. ഹാറൂൺ റഷീദ് (മുസ്ലിം ലീഗ് ), എ.കെ. ചന്ദ്രശേഖരൻ (ബിജെപി), വികാസ് ചക്രപാണി (ജനതാദൾ), യു.കെ. ഗോപാലൻ (എൻ സി പി ) , പ്രൊവിന്റ് (സിപിഎംഎൽ ), സുനിൽ ലാലൂർ, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ. വിജയൻ, സി.എം. നൗഷാദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നെടുമുടി ഹരികുമാർ, പി.എം. സിദ്ദിഖ്, സി.ജി. അജിത് കുമാർ, എ.എൻ. സിദ്ധപ്രസാദ്, സുഹാസ് നാട്ടിക, സി.ആർ. സുന്ദരൻ, പി. വിനു എന്നിവർ പങ്കെടുത്തു.