കയ്പമംഗലം: ദേശീയ പാത 66ൽ കയ്പമംഗലത്ത് വീണ്ടും ശുദ്ധജലപൈപ്പ് പൊട്ടി. ഇത്തവണ കാളമുറിയിലാണ് വീണ്ടും പൈപ്പ് പൊട്ടിയത്. കഴിഞ്ഞ ദിവസം കയ്പമംഗലം വഴിയമ്പലത്തും, അതിനും മുമ്പ് കാളമുറിയിലും പൈപ്പ് പൊട്ടിയിരുന്നു. ഇതിപ്പോൾ തുടച്ചയായി മൂന്നാംമതാണ് കയ്പമംഗലത്ത് കുടിവെളളപൈപ്പ് പൊട്ടിയൊഴുകുന്നത്.
കയ്പമംഗലം പഞ്ചായത്ത് പരിധിയിലേക്കുളള കണക്ഷൻ പൈപ്പാണ് പൊട്ടിയത്. മുൻദിവസങ്ങളിലേതെന്നപോലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. ഇതോടെ വീണ്ടും കയ്പമംഗലം പഞ്ചായത്തിലെ കുടിവെളളവിതരണം തടസ്സപ്പട്ടു. എന്നാൽ രാത്രിയോടെ പണി പൂർത്തിയാക്കി ജലവിതരണം പുനസ്ഥാപിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.