ചാവക്കാട്: കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴി മാസങ്ങളായി മൂടാത്തത് മൂലം സ്കൂൾ വിദ്യാർത്ഥികളും വയോധികരും കുഴിയിൽ വീഴുന്നത് നിത്യ സംഭവമായി. നൂറുകണക്കുള്ള വീടുകളിലേക്കും പ്രദേശത്തെ ഹനുമാൻ മാരിയമ്മൻ ക്ഷേത്രത്തിലേക്കും, പുന്നയിലേക്കും പോകുന്ന ആളുകൾക്ക് ഇത് ദുരിതമായി. സ്കൂളിലേക്ക് വിദ്യാർത്ഥികളെ കൊണ്ട് പോകുന്ന സ്കൂൾ വാഹനം റോഡിലേക്ക് തിരിക്കാൻ സാധിക്കുന്നില്ല. കാർ പോലുള്ള വാഹനങ്ങൾ തിരിച്ചു ഇറക്കാൻ പറ്റുന്നില്ല . സ്ഥലത്ത് അപകട സൂചന കാണിക്കുന്ന ബോർഡ് ഇല്ല. വാട്ടർ അതോറിറ്റി കുഴിയെടുത്ത് അടക്കാതെ ഇരിക്കുന്ന കുഴി നാഷണൽ ഹൈവേയാണോ, വാട്ടർ അതോറിറ്റി ആണോ, നഗരസഭയാണോ അടയ്ക്കേണ്ടതെന്ന തർക്കത്തിൽ ആണ് മനുഷ്യ ജീവന് അപകടം ഉണ്ടാകുന്ന കുഴി അടയ്ക്കാതെ അധികാരികൾ കൈമലർത്തുന്നത്. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കുഴി ഉടനെ അടയ്ക്കണമെന്നാവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി കുഴിയിൽ ഇറങ്ങി സമരം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ അദ്ധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ മാസ്റ്റർ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഷൗകത്ത് അലി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്ര, എ.എസ്. മിഥുൻ, താഹിറ റഫീക്, മഷൂദ് ചിങ്ങനാത്ത്, ജബ്ബാർ ചിങ്ങനാത്ത് എന്നിവർ നേതൃത്വം വഹിച്ചു.
previous post