തളിക്കുളം: ടൂറിസ്റ്റ് കേന്ദ്രമായ തളിക്കുളം സ്നേഹതീരം ബീച്ചിൽ തിരയോടൊപ്പം മത്തിക്കൂട്ടം കരക്കടിഞ്ഞത് സന്ദർശകർക്ക് കൗതുക കാഴ്ചയായി. പാർക്കിന് തെക്കുഭാഗത്താണ് മത്തി ചാകര പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് ഒന്നുമുതൽ രണ്ടു വരെ മത്സ്യക്കൂട്ടം കരയിലേക്ക് ഒഴുകിയെത്തി. ഒഴിവു ദിവസമായിരുന്നതിനാൽ ഈ നേരം സന്ദർശകർ ധാരാളമുണ്ടായിരുന്നു. സന്ദർശകരിൽ പലരും വെള്ളത്തിൽ ഇറങ്ങി പിടയുന്ന ചാള ശേഖരിച്ച് കവറുകളിലാക്കി. വിവരമറിഞ്ഞ് കൂടുതൽ പേർ എത്തിയതോടെ മത്സ്യം പിടിക്കാൻ വൻ തിരക്കായി. സ്ത്രീകളും കുട്ടികളടക്കമുള്ളവരാണ് കടലിൽ ഇറങ്ങി പിടയുന്ന മത്തി പിടിച്ചത്. വന്നവർ മത്സ്യം കരയിലേക്ക് ചാടുന്ന കാഴ്ച കണ്ട് അമ്പരന്നു. പിന്നീട് വന്നവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. അതേസമയം, ഒന്നര വർഷം മുമ്പ് ഇതുപോലെ മത്സ്യ കൊയ്ത്ത് വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും നാട്ടിക ബീച്ചിലും ഉണ്ടായിരുന്നു.
next post