പെരിഞ്ഞനം: പെരിഞ്ഞനം പഞ്ചായത്ത് 13-ാം വാർഡിലെ ഫിനിക്സ് നഗറിൽ പനപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ വീട്ടിലാണ് ഇടിമിന്നലിൽ നാശനഷ്ടം സംഭവിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലാണ് നാശം വിതച്ചത്. അടുക്കളയുടെ വർക്ക് ഏരിയയിലെ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റും നാശമായി. ഭിത്തി പൊട്ടിത്തെറിച്ചു. വീടിൻ്റെ പ്രധാന ഭിത്തിയിലും വിള്ളലുണ്ടായിട്ടുണ്ട്. മെയിൻ സ്വിച്ച് ബോർഡിൽ നിന്ന് ഫീസ് കത്തിത്തെറിച്ചു താഴെ വീണു. അടുക്കളയിലെ ബൾബുകളും സ്വിച്ചുകളും പൊട്ടിത്തെറിച്ചു. ആർക്കും പരിക്കില്ല.
previous post