News One Thrissur
Updates

എടമുട്ടം ബീച്ച് റോഡിൻറെ ശോചനീയാവസ്ഥ: ഓട്ടോറിക്ഷ – ബസ് തൊഴിലാളികൾ പണിമുടക്കി വലപ്പാട് പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

വലപ്പാട്: എടമുട്ടം ബീച്ച് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോറിക്ഷ തൊഴിലാളികളും ബസ് തൊഴിലാളികളും സൂചന പണിമുടക്കും വലപ്പാട് പഞ്ചായത്തിലേക്ക് മാർച്ചും നടത്തി. എടമുട്ടം ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെ എടമുട്ടം, കഴിമ്പ്രം, തവളക്കുളം, കാപ്പിരിക്കാവ്, പുളിഞ്ചോട്, പയച്ചോട്, എസ്.എൻ സെന്റർ തുടങ്ങിയ സ്റ്റാന്റുകളിലെ ഓട്ടോ തൊഴിലാളികളും, ഈ റൂട്ടിലൂടെ ഓടുന്ന ബസ് തൊഴിലാളികളും, ഗുഡ്സ് ഓട്ടോത്തൊഴിലാളികളും, ഓട്ടോ ടാക്സി തൊഴിലാളികളും എടമുട്ടം ബീച്ച് റോഡിലേക്കുള്ള സർവീസ് നിർത്തിവെച്ചുകൊണ്ട് പ്രതിഷേധസൂചകമായി സൂചന പണിമുടക്ക് നടത്തിയത്.

രാവിലെ കഴിമ്പ്രം ബീച്ചിൽ നിന്നും ഓട്ടോ തൊഴിലാളികൾ സംയുക്തമായി വലപ്പാട് ഗ്രാമപഞ്ചായത്തിലേക്ക് വാഹനങ്ങളിലായി മാർച്ച് നടത്തി. തുടർന്ന് ഓഫീസിന് മുൻപിൽ ധർണ്ണയും നടത്തി. എടമുട്ടം ഓട്ടോഡ്രൈവേഴ്സ് യൂണിയൻ പ്രസിഡൻ്റ് വിജയകുമാർ കാഞ്ഞിരപ്പറമ്പിൽ ധർണ ഉദ്ഘാടനം ചെയ്തു. മധു കുന്നത്ത് അധ്യക്ഷനായി. ബാബു ഏറാട്ട്, പ്രകാശൻ നെടിയിരിപ്പിൽ, ബാബുരാജ് നെടിയിരിപ്പിൽ,ഷാജി കാരയിൽ എന്നിവർ സംസാരിച്ചു. മാസങ്ങളായി എടമുട്ടം ബീച്ച് റോഡ് തകർന്ന് കിടക്കുന്നത്. കഴിമ്പ്രം സ്കൂളിലേക്കും, പള്ളിപ്രം എൽ.പി സ്കൂളിലേക്കും കഴിമ്പ്രം ബീച്ചിലേക്കുമായി ദിനം പ്രതി നിരവധി പേരാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. ഇനിയും ഈ അവസ്ഥക്ക് പരിഹാരമായില്ലെങ്കിൽ അനിശ്ച്ചിതകാല സമരവും നടത്തുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു.

Related posts

വലപ്പാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു

Sudheer K

സ്കൂൾ വിദ്യാർത്ഥികളെ കാൺമാനില്ല

Sudheer K

തൃശൂർ വെസ്റ്റ് ഉപജില്ല ശാസ്ത്രോത്സവം: കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ് സിജിഎച്ച്എസ് ജേതാക്കൾ

Sudheer K

Leave a Comment

error: Content is protected !!