News One Thrissur
Updates

കാണാതായ തളിക്കുളം സ്വദേശി മൊഹിയദ്ധീനെ കണ്ടെത്തി

തളിക്കുളം: കഴിഞ്ഞ ദിവസം തളിക്കുളത്തു നിന്നും കാണാതായ പണിക്കവീട്ടിൽ മൊഹിയദ്ധീനെ കണ്ടെത്തി. തിങ്കളാഴ്ച (21/10/2024) രാവിലെ 9ന് വാടാനപ്പള്ളി ബീച്ച് ടിപ്പുസുൽത്താൻ റോഡിൽ നിന്നും മൊഹിയദ്ധീനെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. ശനിയാഴ്ച (19/10/2024) വൈകുന്നേരം പള്ളിയിലേക്ക് പോയ മൊഹിയദ്ധീനെ കാണാതാവുകയായിരുന്നു. തുടർന്ന്  ഇതു സംബന്ധിച്ച് വാടാനപ്പള്ളി പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു. മൊഹിയദ്ധീന് വേണ്ടിയുള്ള അന്വേഷണങ്ങൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും കുടുംബം.

Related posts

ലോകമലേശ്വരത്ത് കനത്ത കാറ്റിലും മഴയിലും ബയോ ഫ്ലോക്ക് മത്സ്യ കൃഷി ഫാം നശിച്ചു. 

Sudheer K

കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

Sudheer K

ജലോത്സവ കമ്മിറ്റി ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് ധനസഹായം നൽകി.

Sudheer K

Leave a Comment

error: Content is protected !!