ചാഴൂർ: വേലുമ്മാൻപടി മുസ്ലീം പള്ളിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇക്കോ വാനിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന ചെന്ത്രാപ്പിന്നി സ്വദേശികളായ 3 പേർക്ക് പരിക്കേറ്റു.ആരുടെയും പരുക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ വാൻ ചെന്നിടിച്ച് സമീപത്തെ വീടിൻ്റെ മതിലും ഗേറ്റും പൂർണ്ണമായും തകർന്നു. ഇരുമ്പ് ഗേറ്റും തകർന്ന മതിലിൻ്റെ ഭാഗങ്ങളും വീടിൻ്റെ പോർച്ചിലേക്ക് തെറിച്ചു വീണ നിലയിലാണ്. തിങ്കളാഴ് രാത്രി 8 മണിയോടെയാണ് അപകടം. ആലപ്പാട് ഭാഗത്ത് നിന്ന് ചാഴൂർ ഭാഗത്തേക്ക് പോയിരുന്ന ഹ്യുണ്ടായ് ഇയോൺ കാർ നിയന്ത്രണം വിട്ട് അമിത വേഗതയിലെത്തി വാനിലിടിക്കുകയായിരുന്നു. വാനിൻ്റെയും കാറിൻ്റെയും മുൻഭാഗം തകർന്നു. ചാഴൂരിൽ ഇറച്ചിവിൽപന നടത്തുന്ന കരിപ്പാംകുളം ജമാലിൻ്റേതാണ് വാൻ. കുന്നത്ത് അശോക് കുമാറിൻ്റെ ഗേറ്റും മതിലുമാണ് തകർന്നത്. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.