തളിക്കുളം: തമ്പാൻ കടവ് അറപ്പ പരിസരം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ആർഎംപിഐ തളിക്കുളം ലോക്കൽ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ സന്ദർശിക്കുന്ന അറപ്പ പരിസരം ജില്ലയിലെ വിനോദ കേന്ദ്രമായി പ്രഖ്യാപിച്ച് വികസന നടപടികൾ സ്വീകരിക്കണമെന്നും അറപ്പയുടെ പാരിസ്ഥിതിക തകർച്ചയ്ക്ക് വഴിവെക്കുന്ന മണലെടുപ്പും തോട് നികത്തലും ഉടൻ അവസാനിപ്പിക്കണമെന്നും ആർഎംപിഐ ആവശ്യപ്പെട്ടു. പ്രതിഷേധ സമരം ജില്ലാ കമ്മിറ്റി അംഗം ഇ.വി. ദിനേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് എൻ.എ. സഫീർ അധ്യക്ഷത വഹിച്ചു. മഹിള വിഭാഗം സംസ്‌ഥാന കമ്മിറ്റി അംഗം സ്നേഹ ലിജി, പി.പി. പ്രിയരാജ്, മോഹനൻ മങ്ങാട്ട്, പി.ബി. രഘുനാഥൻ, കെ.ആർ. പ്രസന്നൻ, കെ.വി. അനിൽ, കെ.കെ. ജയസേനൻ, ഇ.വി.എസ്. സ്മിത്ത്, ആരിഫ ദിലീപ്, എൻ.വി. മിനി എന്നിവർ പങ്കെടുന്നു.