തൃശ്ശൂര്‍: തൃശ്ശൂർ കോര്‍പ്പറേഷന്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളിലൊന്നായ 10 കോടി രൂപ ചെലവു ചെയ്ത് നിര്‍മ്മിക്കുന്ന കൂര്‍ക്കഞ്ചേരി മുതല്‍ സ്വരാജ് റൗണ്ട് വരെ കോണ്‍ക്രീറ്റിംഗ് പ്രവൃത്തി ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് രണ്ടാം ഘട്ടത്തിലേയ്ക്ക് ചൊവ്വാഴ്ച (22.10.24) മുതല്‍ പ്രവേശിക്കുകയാണ്. ആയതിന്‍റെ ഭാഗമായി ഇന്ന് മുതല്‍ കൂര്‍ക്കഞ്ചേരി മുതല്‍ മെട്രോ വരെയുള്ള ഭാഗം കോണ്‍ക്രീറ്റിംഗ് ആരംഭിക്കുന്നതാണ്. ആയതിനാല്‍ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം താല്‍ക്കാലികമായി മാറ്റി കണ്ണംകുളങ്ങര വഴിയും നെടുപുഴ വഴിയും ഉപയോഗപ്പെടുത്തി നഗരത്തിലേയ്ക്ക് പ്രവേശിക്കുകയും തിരിച്ചുപോകുകയും ചെയ്യേണ്ടതാണ്.