കാഞ്ഞാണി: മണലൂർ പാലാഴിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളടക്കം 3 പേരെ മർദ്ദിച്ചതായി പരാതി. പാലാഴി അങ്കണവാടിക്ക് സമീപം താമസിക്കുന്ന ആലത്തി ഭരതൻ ഭാര്യ ശാരദ (77), ആലത്തി ബാബു മകൻ ബിബിൻ(20), കാട്ടിക്കോലോത്ത് അഖിൽ ഭാര്യ ശരണ്യ (23)എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഒൻപതോളം പേർ അടങ്ങുന്ന സംഘം മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറുകയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി ഇവർ പറഞ്ഞു. പരിക്കേറ്റ മൂവരേയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്തിക്കാട് പോലീസിൽ പരാതി നൽകി.
previous post