ചേർപ്പ്: തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കരുവന്നൂരിൽ ബസ്സും, കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. തേലപ്പിള്ളി സ്വദേശി സ്‌മിജോ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തേകാലോടെ കരുവന്നൂർ ചെറിയ പാലത്തിനടുത്തായിരുന്നു അപകടമുണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന ബസ്സും തെക്ക് ഭാഗത്തേക്ക് പോയിരുന്ന കാറുമാണ് അപക്കടതിപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
previous post