മണലൂർ: പാലാഴി സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. പാലാഴി കുറ്റിയിൽ ഭാസ്കരൻ മകൻ വിശ്വാനാഥൻ (വിച്ചു – 70) ആണ് മരിച്ചത് .ഇന്നു രാവിലെ മണലൂർ കരിമ്പാടത്തേക്ക് ജോലിക്കു പോയ ഇയാൾ ജോലി സ്ഥലത്തുവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഒളരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് വിടുവളപ്പിൽ. ഭാര്യ: ബേബി. മകൻ: വിബിൻ.