കുന്നംകുളം: വേലൂർ മുണ്ടത്തിക്കോട് വളവിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പുറകിൽ സ്കൂൾ ബസിടിച്ച് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പെരിങ്ങണ്ടൂർ പോപ് പോൾ മേഴ്സി ഹോം സ്കൂൾ ബസ് ആലിഞ്ചോട് വളവിൽ നിർത്തിയിട്ടിരുന്ന വിറക് കയറ്റിയ മിനിലോറിയുടെ പുറകിലാണ് ഇടിച്ചത്. ഇന്ന് വൈകീട്ട് 5.30 യോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മിനിലോറി കാനയിലേക്ക് ചാടി റോഡരികിലുള്ള വീട്ടുമതിലിൽ ഇടിച്ചു നിന്നു. സ്കൂൾ ബസിൻ്റെ മുൻവശവും ചില്ലും പൂർണമായും തകർന്നു.
previous post
next post