ചേർപ്പ്: ചൊവ്വൂരിൽ കാറിൽ നിന്ന്20 കിലോ കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. ചൊവ്വൂർ വളപ്പിൽ വീട്ടിൽ അക്ഷയ് (31) വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് അക്ഷയ് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ മുമ്പും എക്സൈസ് കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇരിങ്ങാലക്കുട ഡാൻസാഫ് സംഘവും അന്തിക്കാട് എസ്.ഐ. അജിത്ത്, ചേർപ്പ് എസ്.ഐ ഷാജി എ. സജിബാൽ, ഡാൻസാഫ് എസ്.ഐ. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയിത്.
previous post