മതിലകം: പാചകവാതക വിതരണക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. 40 വർഷത്തിലേറെയായി മതിലകം പ്രദേശത്ത് തനിച്ച് കഴിയുന്ന മഹാരാഷ്ട്ര സ്വദേശി ദാമോദർ പട്ടേലിന്റെ മകൻ ശിവരാജ് പാട്ടീലാണ് (58) മരിച്ചത്. മതിലകം എച്ച്.പി ഗ്യാസ് ഏജൻസിയിലെ പാചകവാതക വിതരണക്കാരനായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കൂളിമുട്ടം ഊമന്തറയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മതിലകം പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മോർച്ചറിയിൽ സൂക്ഷിക്കുന്നത്. ബന്ധുക്കൾ ഉണ്ടെങ്കിൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0480 2850257. ഏകദേശം 14ാം വയസ്സിൽ പുന്നക്ക ബസാർ പ്രദേശത്ത് എത്തിയ ശിവരാജ് പട്ടീൽ ആദ്യം വിവിധ വീടുകളുടെ കരുതലിലാണ് വളർന്നത്. പിന്നീടാണ് പാചകവാതക വിതരണത്തിലേക്കു കടന്നത്.
next post