കയ്പമംഗലം: കയ്പമംഗലം സ്വദേശിയായ യുവാവിനെ കൊല്ലം പത്തനാപുരത്തെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തി. കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് പുഴങ്കരയില്ലത്ത് ഇബ്രാഹിമിന്റെ മകന്‍ സാബിര്‍ (32) ആണ് മരിച്ചത്. ലെനോവോ കമ്പനിയുടെ ഏരിയാ മാനേജര്‍ ആണ് സാബിര്‍. ജോലിയുടെ ഭാഗമായി പത്താനപുരത്തെ ലോഡ്ജിലായിരുന്നു താമസം. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി മുറിയില്‍ കയറിയ ഇദ്ദേഹത്തെ വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കാണുന്നത്. ഹൃദയാഘാതമാണ് കാരണമെന്ന് പറയുന്നു.
previous post
next post