പെരിങ്ങോട്ടുകര: രുചിയേറും വിഭവങ്ങളുമായി പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിലെ കെട്ടേക്കാട്ട് ആർക്കേഡിൽ എസ്സാർ ഹോട്ട് ചിപ്സ് & ബേക്കറി പ്രവർത്തനമാരംഭിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ബേക്ക് സ്‌റ്റേറ്റ് പ്രസിഡന്റ് ഇബ്രാഹിം, ബേക്ക് സ്റ്റേറ്റ് സെക്രട്ടറി നവീൻ, എം.വി. അരുൺ, കെ.കെ. പ്രകാശൻ, ബേക്ക് ജില്ലാ സെക്രട്ടറി ജെൽസൺ,പി.ബി. ജോഷി, കെ.വി. വിനോദൻ, ടോണി അത്താണിക്കൽ, വി.വി. പ്രഭാത്, പ്രൊപ്രൈറ്റർ മാരായ ഓമന സുരേന്ദ്രൻ, കെ.എസ്. റിജോ, കെ.എസ്. സുജോ, എന്നിവർ പങ്കെടുത്തു.
ശുദ്ധമായ വെളിച്ചെണ്ണയിൽ തത്സമയം തയ്യാറാക്കുന്ന കായ ഉപ്പേരി, ശർക്കര വരട്ടി, അച്ചപ്പം, കുഴലപ്പം, കേരള മിക്‌സർ, കപ്പ തുടങ്ങി കേരളത്തിന്റെ തനതായ വിഭവങ്ങളുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കേക്ക്, ബർത്ത് ഡേ കേക്ക്, സ്വീറ്റ്‌സ്, മറ്റു ബേക്കറി പലഹാരങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്. ഉൽപ്പനങ്ങൾ രുചിച്ചുനോക്കി വാങ്ങാനുള്ള ക്രമീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9645851885, 9072187158.