ചെന്ത്രാപ്പിന്നി: ചാമക്കാല സ്വദേശിയായ ബിസിനസുകാരനെ തൃശൂരിലെ ഫ്ലാറ്റിൽ ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തി. ചാമക്കാല നാലുംകൂടിയ സെൻ്ററിന് തെക്ക് (ലീഗ് നേതാവായിരുന്ന) പുതിയവീട്ടിൽ പരേതനായ അബ്ദു സാഹിബിൻ്റെ മകൻ ബഷീർ (57) ആണ് മരിച്ചത്. തൃശ്ശൂരിൽ സൂപ്പർമാർക്കറ്റുകൾ നടത്തിവരികയാണ് ബഷീർ, ഇന്നലെ രാത്രി താത്കാലികമായി താമസിക്കുന്ന ഫ്ലാറ്റിൽ എത്തി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കാണുന്നത്. ഖബറടക്കം പിന്നീട് ചാമക്കാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.