News One Thrissur
Updates

ബസ്‌ യാത്രക്കിടെ ഐസിഡിഎസ് സൂപ്പർവൈസർ കുഴഞ്ഞ് വീണു മരിച്ചു

മാള: ബസ്‌ യാത്രക്കിടെ ഐസിഡിഎസ് സൂപ്പർവൈസർ കുഴഞ്ഞ് വീണു മരിച്ചു. കുഴൂർ താണിശ്ശേരി കരിപ്പാത്ര ഇന്ദു വിശ്വകുമാർ (39 ) ആണ് മരിച്ചത്.എടവിലങ്ങ് ഗ്രാമപഞ്ചായത്തലെ ഐസിഡിഎസ് സൂപ്പർവൈസർ ആയ ഇന്ദു ജോലിക്ക് പോകുന്നതിനായി ബുധനാഴ്ച രാവിലെ പാറപ്പുറത്ത് നിന്നും ബസിൽ കയറിയതായിരുന്നു. യാത്രക്കിടയിൽ വലിയപറമ്പ് ഭാഗത്ത് എത്തിയപ്പോഴേക്കും ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അതെ ബസിൽ തന്നെ യുവതിയെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

വൽസലൻ അന്തരിച്ചു

Sudheer K

നാട്ടികയിൽ നേപ്പാൾ സ്വദേശിയായ യുവാവിന് പാമ്പുകടിയേറ്റു.

Sudheer K

കാരമുക്ക് സർവ്വീസ് സഹകരണ ബാങ്കിൻ്റെ വിദ്യഭ്യാസ പുരസ്കാര വിതരണം.

Sudheer K

Leave a Comment

error: Content is protected !!