അന്തിക്കാട്: ടോഗ്സ് തൃശ്ശൂരിൻ്റെ നേതൃത്വത്തിൽ പെരിങ്ങോട്ടുകര കാരുണ്യ വൃദ്ധസദനത്തിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ടോഗ്സിൻ്റെ സാന്ത്വനം പരിപാടിയുടെ ഭാഗമായാണ് ഉപകരണങ്ങൾ കൈമാറിയത്. ടോഗ്സ് പ്രസിഡൻ്റ് ഡോ.ബിന്ദു .എം ഉദ്ഘാടനം നിർവ്വഹിച്ചു. കാരുണ്യ വൃദ്ധസദനം സെക്രട്ടറി എ.വി.ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ എം. വേണുഗോപാൽ. പി.പി. രമേഷ് കുമാർ , പ്രമീള മേനോൻ, സപ്ന ശ്രീധർ, കാരുണ്യ വൃദ്ധസദനം വൈസ് പ്രസിഡൻ്റ് ഇ.രമേശൻ, ബാബു വിജയകുമാർ, ടോഗ്സ് കോഡിനേറ്റർ കെ.ആർ. രബീഷ് എന്നിവർ സംസാരിച്ചു. അലമാര, കസേര തുടങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്.