കാഞ്ഞാണി: സാമൂഹിക സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യവും. എഴുത്തുകാരൻ, കവി, കാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ജോർജ് ആലപ്പാടിനെ നവതിയോട് അനുബന്ധിച്ച് മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഷാൾ അണിയിച്ചും ബൊക്കെ നൽകിയും ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.വി. അരുൺ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ കെ.കെ. ബാബു, വി.ജി. അശോകൻ, കെ.ബി. ജയറാം, പി.കെ. രാജൻ, അഡ്വക്കറ്റ് സുരേഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ദീപൻ മാസ്റ്റർ, കോൺഗ്രസ് നേതാക്കളായ കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല, ബീന സേവിയർ, വാസു വളാഞ്ചേരി, ടോണി അത്താണിക്കൽ,കവിതാ രാമചന്ദ്രൻ, ജിൻസി മരിയ തോമസ്, സെൽജി സാജു, സ്റ്റീഫൻ നീലങ്കാവിൽ, സി എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു.