ചേർപ്പ്: ചൊവ്വൂരിൽ കാറിൽനിന്നും 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഓടി രക്ഷപെട്ട പ്രതി ചൊവ്വൂർ വളപ്പിൽ അക്ഷയ് (31) നെ പോലീസ് പിടികൂടി. ഇയാളുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിൽനിന്നും ഇക്കഴിഞ്ഞ ദിവസം കഞ്ചാവ് കണ്ടെത്തിയിരുന്നു. പോലീസ് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന പ്രതി ഓടിരക്ഷപെടുകയായിരുന്നു. ചേർപ്പ് എസ്ഐ പി.വി.ഷാജിയുടെ നേതൃത്യത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിന് മുൻപും ഇയാൾ സമാനകേസിൽ പിടിക്കപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.