കയ്പമംഗലം: സി.പി.എം കയ്‌പമംഗലം ലോക്കൽ സെക്രട്ടറിയായി ബി.എസ്. ശക്തീധരനെ തെരഞ്ഞെടുത്തു. കയ്പമംഗലം ലോക്കൽ കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് ശക്തീധരൻ ലോക്കൽ സെക്രട്ടറിയായായത്. കഴിഞ്ഞയാഴ്ച നടന്ന പാർട്ടി ലോക്കൽ സമ്മേളനത്തിൽ 15 അംഗ പുതിയ ലോക്കൽ കമ്മിറ്റി നിലവിൽ വന്നിരുന്നുവെങ്കിലും, സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടുപേര് നിർദേശിക്കപ്പെട്ടതോടെ പിന്നീട് തീരുമാനിക്കാം എന്ന നിലപാടിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാതെ സമ്മേളനം പിരിയുകയായിരുന്നു. സെക്രട്ടറിയെ തീരുമാനിക്കുന്നതിനായി വ്യാഴാഴ്ച നടന്ന യോഗത്തിലും രണ്ടുപേരെ നിർദേശിക്ക പ്പെട്ടതോടെയാണ് വോട്ടെടുപ്പ് നടത്തിയത്. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ വരണാധികാരിയായാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ജില്ല കമ്മിറ്റി അംഗം പി.എം. അഹമ്മദ്, ഏരിയ സെക്രട്ടറി ഹാരിസ് ബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു. നിലവിൽ സി.ഐ.ടി.യു നാട്ടിക ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂനിയൻ നാട്ടിക ഡിവിഷൻ പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമാണ് ശക്തീധരൻ.
next post