News One Thrissur
Updates

വാടാനപ്പള്ളിയിൽ ഇ.ബി.ഉണ്ണികൃഷ്ണൻ അനുസ്മരണം.

വാടാനപ്പള്ളി: ഇരയോടൊപ്പം ഓടുകയാണെന്ന് ഭാവിക്കുകയും വേട്ടക്കാർക്കുവേണ്ട സഹായം ചെയ്തു കൊടുക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് രീതിയാണ് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യയെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വാടാനപ്പള്ളി മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡൻറും മുൻ ബ്ലോക്ക് അംഗവുമായിരുന്ന ഇ.ബി. ഉണ്ണികൃഷ്ണന്റെ അനുസ്മണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് പാർലമെൻറ് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പാലക്കാട് മണ്ഡലത്തിൽ സീറ്റ് നിലനിർത്തുമെന്നും ചേലക്കര മണ്ഡലം തിരിച്ചു പിടിക്കുമെന്നും സുധീരൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഡ്വ. എം.എ. മുസ്തഫ അധ്യക്ഷത വഹിച്ചു. വി.ജി. അശോകൻ, സി.എം. നൗഷാദ്, പി.കെ. രാജൻ, കെ.ബി. ജയറാം, അഡ്വ. സുരേഷ് കുമാർ, സുബൈദ മുഹമ്മദ്, കെ.എസ്. ദീപൻ, കെ.വി. സിജിത്ത്, ശിവപ്രസാദ്, അഹമ്മദുണ്ണി, സി.എം. രഘുനാഥ്, രാഗനാഥൻ വയക്കാട്ടിൽ എന്നിവർ സംസാരിച്ചു.

Related posts

അന്തിക്കാട് സാന്ത്വനം സ്പെഷ്യൽ സ്കൂൾ ദീപാവലി ആഘോഷവും സംസ്ഥാന വരയുത്സവം സമ്മാനം വിതരണവും നടത്തി

Sudheer K

ടാസ്ക് സൂപ്പർ ലീഗിൽ ടാസ്ക് ടൈറ്റൻസ് ചാമ്പ്യൻമാർ

Sudheer K

മണലൂർ പഞ്ചായത്ത് ഓഫീസിലെ സ്റ്റിക്കർ വിവാദം: പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് എൽഡിഎഫ്

Sudheer K

Leave a Comment

error: Content is protected !!